സൗദിയിൽ മോഷണം പതിവാക്കിയ അഞ്ചംഗ വിദേശി സംഘം പോലീസ് പിടിയില്‍

5

റിയാദ്: മോഷണം പതിവാക്കിയ അഞ്ചംഗ വിദേശി സംഘം റിയാദ് പൊലീസിന്റെ പിടിയില്‍. നഗരത്തിലെ കമ്പനികളിലും വാണിജ്യസ്ഥാപനങ്ങളിലും ഗോഡൗണുകളിലും നിരവധി കവര്‍ച്ചകള്‍  നടത്തിയ പ്രതികളാണ് അറസ്റ്റിലായതെന്ന് റിയാദ് മേഖല പൊലീസ് വക്താവ് കേണല്‍ ശാക്കിര്‍ ബിന്‍ സുലൈമാന്‍ അല്‍ തുവൈജരി അറിയിച്ചു. പ്രതികള്‍ എല്ലാവരും ഈജിപ്ഷ്യന്‍  പൗരന്മാരാണ്. നിരവധി സംഭവങ്ങളില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. 42 മോഷണങ്ങള്‍ നടത്തിയതായി പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ സംഘം സമ്മതിച്ചിട്ടുണ്ട്. ഈ സംഭവങ്ങളിലൂടെ 17 ലക്ഷം റിയാല്‍ മോഷ്ടിച്ചതായും പ്രതികള്‍ സമ്മതിച്ചു. തൊണ്ടിമുതലുകള്‍ സംഘത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.