സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് ഐ സി എഫ് ബഹ്‌റൈൻ സ്വീകരണം നൽകി

7

മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് ഐ സി എഫ് ബഹ്‌റൈൻ സ്വീകരണം നൽകി. ഐ സി എഫ് ക്ഷേമ കാര്യ പ്രസിഡന്റ് സുലൈമാൻ ഹാജിയുടെ അധ്യക്ഷതയിൽ അഡ്വക്കറ്റ് എംസി അബ്ദുൽ കരീം സ്വീകരണ സംഗമം ഉത്ഘാടനം ചെയ്തു.

മുഹറഖ് സയാനി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തിൽ ഐ സി എഫിന്റെ നേതാക്കളായ പി.എം സുലൈമാൻ ഹാജി, അഷ്‌റഫ്‌ ഇഞ്ചിക്കൽ, വി പി കെ അബൂബക്കർ ഹാജി എന്നിവരും സഖാഫി ശൂറാ അംഗങ്ങളും സയ്യിദ് അവർകളെ ഷാൾ അണിയിച്ചു. തുടർന്ന് മുഴുവൻ ഐ സി നേതാക്കളും ചേർന്ന് അദ്ദേഹത്തിന് മെമന്റോ നൽകി ആദരിച്ചു.

നാലു പതിറ്റാണ്ട് കാലം ഐ.സി.എഫിന്റെ പ്രസിഡന്റായിരുന്ന സയ്യിദ് ഹുസ്സൈന്‍ മദനി ഉസ്ദാത് അവര്‍കളുടെ നാമധേയത്തില്‍ ഐ.സിഎഫ് തുടക്കം കുറിച്ച പ്രഥമ അവാര്‍ഡ് സയ്യിദ് അലി ബാഫഖി തങ്ങൾക്ക് വേദിയില്‍ സമ്മാനിച്ചു. പരിപാടിയിൽ ഐ സി എഫ് സംഘടനാ പ്രസിഡന്റ് അബൂബക്കർ ലത്തീഫി, വിശിഷ്ടാതിഥി നൗഫൽ സഖാഫി കളസ എന്നിവർ സംസാരിച്ചു. ഷമീർ പന്നൂർ സ്വാഗതവും അഷ്‌റഫ്‌ ഇഞ്ചിക്കൽ നന്ദിയും പറഞ്ഞു