സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി: മധ്യവയസ്കൻ അറസ്റ്റിൽ

5

സ്കൂൾ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസിൽ മധ്യവയസ്ക്കനെ കാലടി പോലീസ് പിടികൂടി. മൂക്കന്നൂർ വെട്ടിക്ക വീട്ടിൽ ആലക്സാണ്ടർ (61) ആണ് പിടിയിലായത്. അങ്കമാലിക്ക് സമീപത്തെ സ്കൂളിലെ ജീവനക്കാരനാണ് ഇയാൾ.

വിദ്യാർത്ഥിനി സംഭവം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന്  മാതാപിതാക്കൾ സ്കൂളിൽ വിവരം അറിയിച്ചു. പ്രിൻസിപ്പാളിന്റെ പരാതിയെ തുടർന്നാണ് അറസ്റ്റ്.  പ്രതി അലക്സാണ്ടറിനെ റിമാന്‍ഡ് ചെയ്തു.