വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്റെ സമരപ്പന്തം

11

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് രക്ഷപെടാന്‍ വഴിയൊരുക്കിയ പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിടണമെന്നും കേസില്‍ നീതി നടപ്പിലാക്കണമെന്നും പുനരന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ഇന്ന് ശിശുദിനത്തില്‍ ആഭ്യന്തര മന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് സമരപ്പന്തം സംഘടിപ്പിച്ചു. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, യു.എ.പി.എ ചുമത്തല്‍, തുടങ്ങിയ വിഷയങ്ങളിലും സമരപ്പന്തത്തില്‍ പ്രതിഷേധം ഉയര്‍ന്നു.

സമരപന്തം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉത്ഘാടനം ചെയ്തു. അഡ്വ. എന്‍. ശംസുദ്ധീന്‍ എം.എല്‍.എ, പി.കെ ബഷീര്‍ എം.എല്‍.എ, പി. ഉബൈദുള്ള എം.എല്‍.എ, പാറക്കല്‍ അബ്ദുള്ള എം.എല്‍.എ, മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമപള്ളി റഷീദ്, എം.എസ്.എഫ് അഖിലേന്ത്യാ പ്രസിഡന്റ് ടി.പി അഷ്‌റഫലി, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് പ്രസംഗിച്ചു. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം അധ്യക്ഷത വഹിച്ച.ു മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതവും വൈസ് പ്രസിഡന്റ് പി.എ അഹമ്മദ് കബീര്‍ നന്ദിയും പറഞ്ഞു.

സംസ്ഥാന ഭാരാഹികളായ ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, പി.കെ സുബൈര്‍, മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, വി.വി മുഹമ്മദലി, പി.പി അന്‍വര്‍ സാദത്ത്, ജില്ല പ്രസിഡന്റ് ഡി. നൗഷാദ്, ജനറല്‍ സെക്രട്ടറി ഹാരിസ് കരമന സംബന്ധിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്നും ആരംഭിച്ച പ്രകടനത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പോലീസ് ബാരിക്കേഡ് വെച്ച് പ്രകടനം തടഞ്ഞു. പ്രകടനക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും ഗ്രനേഡും ഉപയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് സാരമായി പരുക്കേറ്റു.