വാളയാർ കേസ് പുനരന്വേഷണം വേണമെന്ന് കെ എം സി സി

ദമ്മാം :ക്രൂരമായ ലൈംഗിക പീഡനങ്ങളെത്തുടർന്നു ജീവൻ നഷ്ടമാകേണ്ടി വന്ന വാളയാർ അട്ടപ്പള്ളം ശെൽവപുരത്തെ ദലിത് പെൺകുട്ടികൾ കെ.എം.സി.സി സംഘടിപ്പിച്ച ജാഗ്രതാ സദസ്സിൽ നീറുന്ന നോവായി പെയ്തിറങ്ങി. ഇളംജീവിതത്തിൽത്തന്നെ കൊടുംക്രൂരതയും മരണത്തിൽ അവഗണനയും അനുഭവിക്കേണ്ടിവന്നവർക്ക് മരണാനന്തര ശേഷമെങ്കിലും നീതി ലഭ്യമാക്കാൻ സർക്കാർ സന്നദ്ധ മാകണമെന്ന് സംഗമം ആവശ്യപ്പെട്ടു. കിഴക്കൻ പ്രവിശ്യ കെഎംസിസി പാലക്കാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദമ്മാം അൽറയാൻ ഓഡിറ്റോറിയത്തിലായിരുന്നു  പരിപാടി.ആക്റ്റിംഗ് പ്രസിഡണ്ട് ഇഖ്ബാൽ കുമരനെല്ലൂർ അധ്യക്ഷത വഹിച്ചു.ഒപ്പുമരത്തിൽ ഒപ്പു ചാർത്തി പ്രവിശ്യ ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ ഉത്ഘാടനം ചെയ്തു.ചെയർമാൻ ടിഎം. ഹംസ വിഷയാവതരണം നടത്തി.മുഖ്യധാരാ സംഘടനകളിലെ പ്രമുഖ വനിതാ നേതാക്കളെ പ്രതിനിധീകരിച്ച് ഡോ.ഫൗഷ ഫൈസൽ, ഷബ്‌ന അബ്ദുൽ അസീസ്,ഷാഹിദ ഷാനവാസ്,ഫാസില ലുഖ്മാൻ എന്നിവർ സംസാരിച്ചു.ചർച്ചകളുടെ ഏകോപനം അഷ്‌റഫ് ആളത്ത് നിർവ്വഹിച്ചു.ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്റ് പ്രൊഫസര്‍ കെ. എം ഖാദര്‍ മൊയ്തീന്റെ ഭാര്യ ലത്തീഫ ബീഗത്തിൻറെ നിര്യാണത്തിൽ സംഗമം അനുശോചിച്ചു.അനസ് പട്ടാമ്പി അനുശോചന പ്രമേയം അവതരിപ്പിച്ചു.ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മോളൂർ സ്വാഗതവും ട്രഷറർ ഉണ്ണീൻ കുട്ടി നന്ദിയും പറഞ്ഞു.ബാസിത് പട്ടാമ്പി ഖിറാഅത്ത് നടത്തി.ബഷീർ ബാഖവി,സഗീർ അഹ്മദ്,ശരീഫ് പാറപ്പുറത്ത്,മുസ്തഫ കോങ്ങാട്,ജാബിർ മണ്ണാർക്കാട്,ഹംസ താഹിർ,പിസി കരീം,ഷബീർ അമ്പാടത്ത്,റാഫി കൊപ്പം,നൗഷാദ് മുതുതല,റഫീഖ് മണ്ണാർക്കാട്,ഖാജ കുലുക്കല്ലൂർ,അൻവർ പൊട്ടച്ചിറ എന്നിവർ നേതൃത്വം നൽകി.