മുഹമ്മദ് നജാത്തിയുടെ പുസ്തകം ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു

10

ദമ്മാം :ദമാം ക്രിമിനൽ കോടതി പരിഭാഷകനും എഴുത്ത് കാരനുമായ മുഹമ്മദ് നജാത്തിയുടെ സൗദി പ്രവാസം ഒരു മുഖവുര പ്രശസ്ത അറബ് കവിയും പരിഭാഷകനും എഴുത്തുകാരനുമായ ഡോ: ശിഹാബ് ഗാനിം ശിഹാബ് പൊയ്ത്തുംകടവിന്  നൽകി ഷാർജ പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറം ഹാളിൽ വെച്ച് പ്രകാശനം ചെയ്തു. സൗദിയിലെ പ്രവാസത്തിലെ തൻറ്റെ  അനുഭവങ്ങൾ നിയമത്തിൻറ്റെ മുത്തുമാലയിൽ കോർത്തിണക്കി രചിക്കപ്പെട്ട ഈ ഗ്രന്ഥം എന്തുകൊണ്ടും വിലപ്പെട്ടതാണെന്നും മഹത്തായ ഒരു സാമൂഹിക നന്മയാണ് ഗ്രന്ഥകാരൻ തന്റെ രചനയിലൂടെ നിർവഹിക്കപ്പെട്ടതെന്നും തീർച്ചയായും നിയമ മേഖലയിൽ മാത്രമല്ല പ്രവാസ ലോകത്ത് തന്നെ പുസ്തകം ചർച്ച ചെയ്യപ്പെടുമെന്നും , പുസ്തകം ഏറ്റുവാങ്ങിയ പ്രശസ്ത എഴുത്തുകാരൻ ശിഹാബ് പൊയ്ത്തും കടവ് അഭിപ്രായപ്പെട്ടു. മീഡിയ വൺ ചീഫ് റിപ്പോർട്ടർ എം സി എ  നാസ്സർ , കെ എം സി സി  ഷാർജ സംസ്ഥാന ജനറൽ ക്രട്ടറി അബ്ദുൾ ഖാദർ ചെക്കിനാത്ത് , സാജിദ് കൊടിഞ്ഞി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഒലീവ് പബ്ലിക്കേഷൻ എക്സിക്കുട്ടീവ് എഡിറ്റർ ഷഹനാസ് എം.എ സ്വാഗതവും , മുഹമ്മദ് നജാത്തി നന്ദിയും പറഞ്ഞു.