തൃശൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

ദുബായ് : കരിക്കാട്‌ സ്വദേശി പരേതനായ അത്രപ്പുള്ളി സന്തോഷ്കുമാറി​​ൻറ മകൻ സന്ദിജ്‌ (24) ഹൃദയാഘാതത്തെ തുടർന്ന് ദുബൈ ഖിസൈസിലെ താമസ സ്ഥലത്തുവെച്ച്‌ മരിച്ചു. അൽ ഖയാം ബേക്കറിയിൽ ജീവനക്കാരനായിരുന്നു. മാതാവ്‌ രമാദേവി, സഹോദരൻ: സ്രവന്ദ്​.
സന്ദിജി​​ൻറ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകുവാനുള്ള പ്രവർത്തനങ്ങൾ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ നടന്നുവരുകയാണ്. ചൊവ്വാഴ്ച രാത്രിയിലുള്ള വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനാണ്​ ശ്രമമെന്ന്​ നസീർ അറിയിച്ചു.