16കാരന്‍ സൗദിയിൽ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

4

സൗദി അറേബ്യയിലെ ഹായിലില്‍ 16 വയസുകാരന്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസ യാത്രയ്ക്കെത്തിയ കുട്ടിയാണ് മരിച്ചത്. മലമ്പ്രദേശത്ത് പാറമടയില്‍ രൂപംകൊണ്ട വെള്ളക്കെട്ടില്‍ വീണായിരുന്നു അപകടം.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പിതാവ് സ്ഥലത്ത് തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ആഴം കൂടുതലായതിനാല്‍ വെള്ളക്കെട്ടില്‍ തെരച്ചില്‍ നടത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് സിവില്‍ ഡിഫന്‍സില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധര്‍ സ്ഥലത്തെത്തി നടത്തിയ തെരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.