സൗദിയിൽ കാറും കാറിലുണ്ടായിരുന്ന 3 വയസ്സുകാരിയെയും തട്ടിക്കൊണ്ടു പോയി, കുട്ടിയെ കണ്ടെത്തി..

7

റിയാദ്: കാറടക്കം തട്ടിക്കൊണ്ടുപോയ 3 വയസ്സുകാരി മാർഷി പോൾ ആന്റണിയെ കണ്ടെത്തി. ഗുമൈസയിൽ ചൊവ്വാഴ്ച വൈകിട്ട് കുട്ടിയെ കാറിലിരുത്തി എ ടി എം ലേക്ക് കയറുകയായിരുന്നു കുട്ടിയുടെ അച്ഛൻ. തിരിച്ചു വന്നു നോക്കുമ്പോൾ കാർ മറ്റാരോ ഓടിച്ചു പോകുന്നു. ഉടൻ തന്നെ പോലീസിൽ അറിയിച്ചു. പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. ഇതോടെ സമൂഹ മാധ്യമങ്ങളിൽ സന്ദേശം വൈറലായി. മൂന്ന് മണിക്കൂറുകൾക്ക് ശേഷം ദീരയിലെ എൻ.സി. ബി ബാങ്കിന് പിൻവശത്ത് കാർ ഉപേക്ഷിച്ച് തട്ടികൊണ്ടുപോയ സംഘം കടന്നു. കാറിലിരുന്ന കുട്ടിയെ പോലീസ് പിതാവിന് കൈമാറി.
കാറിന്റെ മുൻഭാഗം തകർന്നിരുന്നു. വിരലടയാളം ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സ്കൂൾ അധ്യാപകരായ ആന്റണി എസ് തോമസ് – പപിത ദമ്പതികളുടെ മകളാണ് മാർഷി.