7 വയസ്സുകാരിക്ക് പീഡനം : പ്രവാസി അറസ്റ്റിൽ

7

ദുബായ്: ഏഴ് വയസുകാരിയെ പീഡിപ്പിച്ച കുറ്റത്തിന് 34കാരനായ പ്രവാസി ദുബായില്‍ അറസ്റ്റിലായി. പാര്‍ക്കില്‍ നിന്ന് കുട്ടിയെ വിളിച്ചുകൊണ്ടുപോയി, കാറിനുള്ളില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്. കഴിഞ്ഞ ദിവസം ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി.

നവംബര്‍ ഒന്നിന് അല്‍ മുറഖബ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുടുംബത്തോടൊപ്പം എല്‍ മംസര്‍ പാര്‍ക്കില്‍ സമയം ചിലവഴിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നുവെന്നാണ് അച്ഛന്‍ മൊഴി നല്‍കിയത്. പരിസരത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനുമായില്ല. അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുട്ടി മറ്റൊരാള്‍ക്കൊപ്പം അവിടെ തിരിച്ചെത്തി. എവിടെയായിരുന്നുവെന്ന് അമ്മ ചോദിച്ചപ്പോഴാണ് കുട്ടി കാര്യങ്ങള്‍ വിശദീകരിച്ചത്. കാറിനുള്ളിലേക്ക് തന്നെ വിളിച്ചുകൊണ്ടുപോവുകയും വസ്ത്രങ്ങള്‍ മാറ്റി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും കുട്ടി അമ്മയോട് പറഞ്ഞു.

ഇതനുസരിച്ച് കുട്ടിയുടെ പിതാവ് ഇയാളെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസില്‍ വിവരമറിച്ചതിന് പിന്നാലെ ഇയാള്‍ സ്ഥലത്തുനിന്ന് രക്ഷപെട്ടു. പിന്നീട് ഇയാളെ അറസ്റ്റിലായ ഇയാളെ പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തപ്പോഴും കുറ്റം സമ്മതിച്ചു. കേസിലെ വിചാരണ ഡിസംബര്‍ 29ലേക്ക് മാറ്റിവെച്ചിരിക്കുകയാണിപ്പോള്‍