ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

7

മസ്‍കത്ത്:  ഒമാനില്‍ ജോലി സ്ഥലത്തുനിന്ന് മടങ്ങവെ വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശി പ്രശാന്ത് നായര്‍ (34) ആണ് മരിച്ചത്. ഷിനാസ് തര്‍ഫിലായിരുന്നു സംഭവം. ഒമാനിലെ നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പ്രശാന്ത് വ്യാഴാഴ്ച രാത്രി താമസ സ്ഥലത്തേക്ക് നടന്നുവരവെ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. സ്വദേശി പൗരനാണ് വാഹനം ഓടിച്ചിരുന്നത്. മൃതദേഹം സോഹാറിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 22 ദിവസം മുമ്പാണ് പ്രശാന്ത് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് തിരികെയെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും