അമ്മയും മക്കളും അപ്പാർട്മെന്റിൽ മരിച്ച സംഭവം കൊലപാതകമെന്ന് അജ്‌മാൻ പോലീസ്

അജ്‌മാൻ : അജ്‌മാൻ റാഷിദിയ ഏരിയയിലെ  അപ്പാർട്ട്മെന്റിലെ മരണം കൊലപാതകമെന്ന് പോലീസ്. 32 വയസ്സുള്ള അമ്മയും 16, 13 വയസ്സുള്ള രണ്ട് പെൺമക്കളെയും പ്രത്യേക മുറികളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മൂന്നുപേരെയും ഒരു കഷണം തുണികൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ഏകദേശം 12 മണിക്കൂർ കഴുത്തിൽ തുണി കഴുത്തിൽ കെട്ടിയിരുന്നതായി പോലീസ് കരുതുന്നു. ആക്രമണം, പ്രതിരോധം എന്നിവയുടെ അടയാളങ്ങളും അവിടെ കാണപ്പെട്ടു. കുട്ടികളുടെ പിതാവാകാം കൊലപാതകത്തിന് പിന്നിൽ എന്ന് നിഗമനത്തിലാണ് അജ്മാൻ പൊലീസ്. ഇയാൾ കുറ്റകൃത്യത്തിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ സ്വന്തം നാട്ടിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.7 വയസ്സുള്ള മകനെ ഭാര്യയുടെ കുടുംബത്തിലേക്ക് ഇയാൾ കൊണ്ടുപോയി. ഭാര്യയെയും പെൺമക്കളെയും കൊന്നതിനു ശേഷം ഫ്ലാറ്റ് പൂട്ടി എയർപോർട്ടിലേക്ക് ക്യാബിൽ പോയി. ഇയാൾ സ്ഥലം വിട്ടതിന് 11 മണിക്കൂറുകൾക്ക് ശേഷം സ്ത്രീയുടെ അമ്മ പോലീസിൽ വിളിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഭാര്യയും ഭർത്താവും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.