24-ാമത് അറേബ്യൻ ഗൾഫ് ഫുട്ബോൾ കപ്പ് നേടിയ ബഹ്റൈൻ ദേശീയ ടീമിന്റെ ചരിത്രനേട്ടത്തെ രാജാവ് അഭിനന്ദിച്ചു.

6

മനാമ: 24-ാമത് അറേബ്യൻ ഗൾഫ് ഫുട്ബോൾ കപ്പ് നേടിയ ബഹ്റൈൻ ദേശീയ ടീമിന്റെ ചരിത്രനേട്ടത്തെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അഭിനന്ദിച്ചു. വിജയാഘോഷത്തെ തുടർന്ന് രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവ തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ബഹ്റൈൻ ന്യൂസ് ഏജൻസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അൻപത് വർഷത്തോളം പഴക്കമുള്ള ഗൾഫ് കപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബഹ്റൈൻ കിരീടം സ്വന്തമാക്കുന്നത്. ചരിത്രനേട്ടത്തിലേക്ക് ബഹ്റൈന് പിന്തുണയേകിയ എല്ലാ ജനങ്ങൾക്കും രാജാവ് അഭിവാദ്യങ്ങളർപ്പിച്ചു.