ബഹ്‌റൈനിൽ 2 ദിവസം പൊതു അവധി

6

മനാമ: ബഹ്റൈന്‍ ദേശീയ ദിനവും,  ഭരണാധികാരി ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ അധികാരമേറ്റതിന്റെ വാര്‍ഷികാഘോഷവും പ്രമാണിച്ച് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും ഉപസൈന്യാധിപനും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇതനുസരിച്ച് ഡിസംബര്‍ 16, 17 (തിങ്കള്‍, ചൊവ്വ) തീയ്യതികളില്‍ രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ബഹ്റൈന്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.