വിമാനം തകരാറിലായി, ബഹ്‌റൈനിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാർ വലഞ്ഞു

7

മനാമ: ശനിയാഴ്ച 1.20ന് പുറപ്പെടേണ്ട കേരളത്തിലേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം തകരാറിലായത് യാത്രക്കാരെ വലച്ചു. ബഹ്റൈനില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് പൈലറ്റാമ് വിമാനത്താവളം അധികൃതരെ വിമാനത്തിലെ തകരാര്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് വിമാനം പുറപ്പെടില്ലെന്ന് അറിയിക്കുകയായിരുന്നു.

യാത്ര അനിശ്ചിതമായി വൈകിയത് യാത്രക്കാരെ ഏറെ വലച്ചു. യന്ത്രത്തകരാര്‍ പരിഹരിക്കാന്‍ സമയമെടുത്തതിനാല്‍ മിക്ക യാത്രക്കാരും യാത്ര മാറ്റിവച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് തകരാറിലായ വിമാനം ആറ് മണിക്കൂര്‍ കൊണ്ട് സജ്ജമാകുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ രാത്രി വൈകിയും പരിഹരിക്കാനായില്ല. ഇതോടെ യാത്രക്കാരില്‍ ആവശ്യമായവര്‍ക്ക് ഹോട്ടല്‍ റൂം എയര്‍ ഇന്ത്യ ഒരുക്കുകയായിരുന്നു.

അപ്രതീക്ഷിതമായ യാത്ര വൈകിയത് കൊച്ചി കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള യാത്രികരെയാണ് ബാധിച്ചത്. തകരാറിലായ സമയത്ത് വിമാനത്തില്‍ നിറയെ യാത്രികരുണ്ടായിരുന്നു