ബഹ്റൈനിൽ ഒഐസിസി രക്തദാന ക്യാമ്പ് നടത്തി

32

മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒഐസിസി ബഹ്റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വച്ച് രക്തദാന ക്യാമ്പ് നടത്തി. ബഹ്റൈന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് അനേകം ആളുകൾ രക്തദാന ക്യാമ്പിൽ പങ്കെടുത്തു. തുടർന്ന് നടന്ന സമ്മേളനം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം ഉത്ഘാടനം ചെയ്തു.
ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു, ഗ്ലോബൽ സെക്രട്ടറി കെ സി ഫിലിപ്പ് , ദേശീയ ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, വൈസ് പ്രസിഡന്റ്മാരായ ലത്തീഫ് ആയംചേരി, നാസർ മഞ്ചേരി, സെക്രട്ടറി മാരായ ജവാദ് വക്കം, മനു മാത്യു, യൂത്ത് വിംഗ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം, വനിതാ വിഭാഗം പ്രസിഡന്റ് ഷീജ നടരാജ്, ക്യാമ്പ് കൺവീനർ മാരായ നിസാർ കുന്നത്ത് കുളത്തിൽ, സുനിൽ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. ഒഐസിസി നേതാക്കളായ ജമാൽ കുറ്റികാട്ടിൽ, ചെമ്പൻ ജലാൽ, ജസ്റ്റിൻ ജേക്കബ്, ഷാജി പൊഴിയൂർ,സൽമാനുൽ ഫാരിസ്, അനിൽ കോഴിക്കോട്, റംഷാദ്, അനിൽ കുമാർ, തുടങ്ങിയവർ നേതൃത്വം നൽകി.