ഇന്ധനം നിറയ്ക്കുന്നതിനിടെ കാറിന് തീപ്പിടിച്ചു, സംഭവം റിയാദിൽ

7

റിയാദ്: ഇന്ധനം നിറയ്ക്കുന്നതിനിടെ റിയാദില്‍ കാറിന് തീപ്പിടിച്ചു. പെട്രോള്‍ ബങ്കില്‍ നിന്ന് കാറില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപ്രതീക്ഷിതമായി തീപടര്‍ന്ന് ആളിക്കത്തിയതോടെ വാഹനത്തില്‍ നിന്ന് ശക്തമായ പുക ഉയര്‍ന്നു. എന്നാല്‍ വാഹനത്തില്‍ നിന്ന് ഉടന്‍ തന്നെ പുറത്തിറങ്ങിയ സൗദി സ്വദേശിയായ യുവാവിന്‍റെയും സ്ത്രീയുടെയും സമയോചിതമായ ഇടപെടല്‍ കൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്.

പെട്രോള്‍ ബങ്കിലേക്ക് തീപടരാതിരിക്കാനായി അഗ്നിശമനസേന സിലിണ്ടര്‍ ഉപയോഗിച്ച് പെട്രോള്‍ സ്റ്റേഷന്‍ ജീവനക്കാരന്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഈ സമയത്ത് സ്വദേശിയായ യുവാവ് മറ്റൊരു സിലിണ്ടര്‍ ഉപയോഗിച്ച് തീയണച്ച് അപകടം ഒഴിവാക്കി. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്