ആഴ്ചകൾക്ക് ശേഷം യുവാവിൻറെ ചെവിയിൽ നിന്ന് ജീവനുള്ള ഞണ്ടിനെ പുറത്തെടുത്തു

12

അബുദാബിയിൽ പ്രവാസി യുവാവിൻറെ ചെവിയിൽ നിന്ന് ജീവനുള്ള ഞണ്ട് ഡോക്ടർമാർ പുറത്തെടുത്തു. കഴിഞ്ഞമാസം അബുദാബിയിൽ കോർണിഷിൽ കുളിക്കാൻ പോയ ഒരു പ്രവാസി യുവാവിൻറെ ചെവി അകാരണമായി വേദനിക്കുന്നെന്ന് പറഞ്ഞ് ഡോക്ടർമാരുടെ അടുത്തെത്തിയപ്പോഴാണ് സംഗതി പുറത്തായത്. നവംബർ 18ന് ചെവിക്കുള്ളിൽ പ്രവേശിച്ച് ഞണ്ട് ജീവനോടെ തന്നെ ചെവിക്കുള്ളിൽ തുടരുകയായിരുന്നു. ചെവിവേദന അസഹ്യമായ തുടർന്നാണ് സുഹൃത്തുക്കൾ ചേർന്ന് 38കാരനായ പ്രവാസി യുവാവിനെ അബുദാബിയിലെ ബർജിയിൽ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് നടത്തിയ അടിയന്തര പരിശോധനയിൽ ജീവനുള്ള ഞണ്ട് അകത്തു ഉണ്ടെന്ന് മനസ്സിലാവുകയും ചെയ്തു. വളരെ വലിയ പ്രശ്നങ്ങളൊന്നും കൂടാതെതന്നെ ബർജിയിലെ ഡോക്ടർമാരുടെ കൃത്യമായ ഇടപെടൽ കൊണ്ട് ചെവിയിൽ നിന്നും ജീവനോടെ തന്നെ ഞണ്ടിനെ പുറത്തെടുക്കാൻ സാധിച്ചു. യുവാവ് പൂർണ ആരോഗ്യവാനാണെന്ന് ഇത് സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നു. കടലിൽ കുളിക്കാൻ പോകുന്നവർ ഇത്തരം കാര്യങ്ങളിൽ എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെട്ടാലോ ആകസ്മികമായി ചെവിക്കു ള്ളിൽ എന്തെങ്കിലും പദാർത്ഥങ്ങൾ പോയെന്ന് തോന്നിയാലോ സ്വയം ചികിത്സയ്ക്ക് മുതിരാതെ അടുത്തുള്ള മെഡിക്കൽ സൗകര്യം തേടി പോകണം എന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.