കുവൈത്തിൽ ഡോക്ടര്‍ക്ക് അഞ്ച് വര്‍ഷം തടവ് : കാരണം ഇതാണ്

6

കുവൈത്ത് സിറ്റി: രോഗികളെ പീഡിപ്പിച്ചതിന് കുവൈത്തിലെ ഡോക്ടര്‍ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. സ്വന്തം ക്ലിനിക്കിനുള്ളില്‍ വെച്ചാണ് ഇയാള്‍ രോഗികളെ പീഡിപ്പിച്ചെന്ന കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. അതേസമയം 5000 കുവൈത്തി ദിനാറിന്റെ (11 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ജാമ്യത്തില്‍ ശിക്ഷ നടപ്പാക്കുന്നത് താത്കാലികമായി കോടതി തടഞ്ഞിട്ടുണ്ട്. ക്ലിനിക്കില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഡോക്ടര്‍ക്കെതിരായ പ്രധാന തെളിവായി കോടതിയില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് സമര്‍പ്പിച്ചത്. അതേസമയം ഡോക്ടര്‍ക്കെതിരെ ഒരു സ്ത്രീ നല്‍കിയ കേസ് നടപടികള്‍ക്കായി സിവില്‍ കോടതിയിലേക്ക് മാറ്റിയിട്ടുമുണ്ട്