ഒമാനിൽ രണ്ട് പേർ മുങ്ങി മരിച്ചു

28

മസ്‍കത്ത്: ഒമാനിലെ വാദികളില്‍ ഒരു കുട്ടിയുള്‍പ്പെടെ രണ്ടുപേര്‍ കഴിഞ്ഞ ദിവസം മുങ്ങിമരിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. സൗത്ത് അല്‍ ബാതിന, മസ്‍കത്ത് ഗവര്‍ണറേറ്റുകളിലായിരുന്നു അപകടം. സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ അല്‍ റുസ്തഖില്‍ അല്‍ ഹഖൂന്‍ വാദിയിലാണ് ഒരാള്‍ അപകടത്തില്‍ പെട്ടതായി സിവില്‍ ഡിഫന്‍സിന് വിവരം ലഭിച്ചത്. തെരച്ചിലിനൊടുവില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മസ്കത്ത് ഗവര്‍ണറേറ്റിലെ സീബിലുള്ള അല്‍ ഖൗദ് വാദിയിലാണ് കുട്ടി മുങ്ങിമരിച്ചത്. അപകട സാധ്യതയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.