പു​തു​വ​ർ​ഷാ​ഘോ​ഷ വേ​ള​യി​ൽ 24മണിക്കൂർ സേവന​വു​മാ​യി ദു​ബൈ മെ​ട്രോ.

7

ദു​ബൈ: രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും പു​തു​വ​ർ​ഷാ​ഘോ​ഷ വേ​ള​യി​ലെ സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കാ​ൻ ദീ​ർ​ഘി​പ്പി​ച്ച സ​മ​യ​ക്ര​മ​വു​മാ​യി ദു​ബൈ മെ​ട്രോ. പു​തു​വ​ത്സ​രാ​ഘോ​ഷ വേ​ദി​ക​ളി​ലേ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യി എ​ത്തു​ന്ന​തി​നും തി​രി​ച്ചു​പോ​കു​ന്ന​തി​നും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളാ​ണ് സ​മ​യ​ക്ര​മ​മാ​റ്റം മൂ​ലം ല​ഭി​ക്കു​ക.
ഡി​സം​ബ​ർ 27-28 തീ​യ​തി​ക​ളി​ൽ റെ​ഡ് ലൈ​ൻ (റാ​ഷി​ദി​യ-​ഡി.​എം.​സി.​സി സ്​​റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ രാ​വി​ലെ അ​ഞ്ചു​മു​ത​ൽ പി​റ്റേ​ന്ന് പു​ല​ർ​ച്ച 3.30 വ​രെ ഒാ​ടും. ഗ്രീ​ൻ​ലൈ​നും ഇ​തേ സ​മ​യ​ക്ര​മം പാ​ലി​ക്കും.

പു​തു​വ​ർ​ഷ ത​ലേ​ന്നാ​ളാ​യ ഡി​സം​ബ​ർ 31നും ​ജ​നു​വ​രി ഒ​ന്നി​നും റെ​ഡ് ലൈ​നും ഗ്രീ​ൻ ലൈ​നും 24 മ​ണിക്കൂ​റും പ്ര​വ​ർ​ത്തി​ക്കും. ജ​നു​വ​രി ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ റെ​ഡ് ലൈ​ൻ രാ​വി​ലെ അ​ഞ്ചുമു​ത​ൽ പു​ല​ർ​ച്ച മൂ​ന്ന​ര വ​രെ​യും ഗ്രീ​ൻ ലൈ​ൻ പു​ല​ർ​ച്ച അ​ഞ്ച​ര മു​ത​ൽ പി​റ്റേ​ന്ന് മൂ​ന്ന​ര വ​രെ​യും ഒാ​ടും. റോ​ഡ് ഗ​താ​ഗ​ത അ​തോ​റി​റ്റി, ദു​ബൈ പൊ​ലീ​സ്, എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​ൻ, ദു​ബൈ എ​മി​ഗ്രേ​ഷ​ൻ, ദു​ബൈ ക​സ്​​റ്റം​സ്, ദു​ബൈ എ​യ​ർ​പോ​ർ​ട്ടു​ക​ൾ എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പു​തു​വ​ർ​ഷാ​ഘോ​ഷ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണൾ​ക്ക് ചു​ക്കാ​ൻ​പി​ടി​ക്കു​ന്ന​ത്.

Dubai Metro Guide 2019

എ​യ​ർ​പോ​ർ​ട്ട് യാ​ത്ര​ക്കാ​ർ ര​ണ്ടു ല​ഗേ​ജ് മാ​ത്രം ക​രു​തു​ക ദു​ബൈ: യാ​ത്ര​ക്കാ​രു​ടെ ക​ന​ത്ത തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന ഇൗ ​ദി​വ​സ​ങ്ങ​ളി​ൽ എ​യ​ർേ​പാ​ർ​ട്ട് െട​ർ​മി​ന​ൽ ഒ​ന്ന്, മൂ​ന്ന് സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്ക് മെ​ട്രോ​യി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ ര​ണ്ടു ല​ഗേ​ജ് മാ​ത്രം ക​രു​തു​ക. ഇ​ത് നി​ങ്ങ​ളു​ടെ​യും സ​ഹ​യാ​ത്രി​ക​രു​ടെ​യും നീ​ക്ക​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​മെ​ന്ന് റോ​ഡ് ഗ​താ​ഗ​ത അതോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. യാ​ത്ര​ക്കാ​രു​ടെ ഒ​ഴു​ക്ക് വ​ൻ​തോ​തി​ലു​ണ്ടാ​വു​ന്ന ജ​നു​വ​രി ര​ണ്ടു വ​രെ​യാ​ണ് ഇൗ ​നി​യ​ന്ത്ര​ണം