ഇനി കണ്ണൂരുകാർക്ക് ഗോഎയർ വിമാനത്തിൽ  സ്വന്തം നാട്ടിലേക്ക് പറക്കാം

8

ദമ്മാം : കണ്ണൂരിൽ  നിന്നും  ഏതാണ്ട് എല്ലാ ഗൾഫ് സെക്ടറുകളിലേക്കും ബജറ്റ് എയർ ലൈനായ ഗോ എയർ വിമാന സർവീസ്  നടത്തുന്നുണ്ടെങ്കിലും  സൗദിയിലെ കണ്ണൂരുകാർ നിരാശയിലായിരുന്നു എന്നാൽ ആ പരിഭവങ്ങൾക്കും കാത്തിരിപ്പിനുമെല്ലാം വിരാമമിട്ട്   കണ്ണൂർ  അന്താരാഷ്ട്ര  വിമാനത്താവളത്തിൻറ്റെ  ഒന്നാം  വാർഷിക സമ്മാനമെന്നോണം ദമ്മാമിലെ കണ്ണൂരുകാർക്ക് ഗോഎയർ വിമാനത്തിൽ  ഇനി  സ്വന്തം  നാട്ടിലേക്ക് പറക്കാം . ഡിസംബർ പത്തൊൻപതിന് രാവിലെ  9 :55  ന്  ദമ്മാം  കിംഗ് ഫഹദ് ഇൻറ്റർ നാഷണൽ  എയർപോർട്ടിൽ നിന്നും പുറപ്പെടുന്ന ആദ്യ  വിമാനം വൈകുന്നേരം അഞ്ചു  മണിയോടെ കണ്ണൂർ അന്തരാഷ്ട്ര വിമാനത്താവളത്തിൽ  പറന്നിറങ്ങും..തിങ്കൾ ,ബുധൻ ,വ്യാഴം ,ശനി  എന്നീ  ദിവസങ്ങളിലായി ആഴ്ചയിൽ  നാല് ദിവസവും സർവീസുകൾ  ഉണ്ടായിരിക്കും..വൺവേയ്ക്ക് 499 റിയാലും റൗണ്ട് ട്രിപിന് 999 റിയാലുമാണ് ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക്..കണ്ണൂരിൽ നിന്നും രാവിലെ ആറേ മുപ്പതിന് പുറപ്പെടുന്ന വിമാനം  8 :55 ദമ്മാമിൽ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത് .ഇക്കണോമി ക്ലാസ് യാത്രക്കാർക്ക് മുപ്പത് കിലോ  ലഗേചും  7 കിലോ ഹാൻഡ് ബാഗേചും സൗജന്യമായി അനുവദിക്കും. രണ്ടാഴ്ച മുമ്പ് കണ്ണൂരിലേക്ക്  വിമാന സർവീസ്  ആരംഭിക്കുമെന്നുള്ള വാർത്ത പരന്നെങ്കിലും  ഇന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ കണ്ണൂരുകാർ ആദഹ്ലാദത്തിൽ .പലരും  കണ്ണൂരേക്കുള്ള കന്നി യാത്രയ്ക്കായി  ടിക്കറ്റുകൾ എടുത്തു കഴിഞ്ഞു .എന്തായാലും നീണ്ട കാലത്തെ  കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കും  ഒടുവിൽ   ദമ്മാമിൽ നിന്നും കണ്ണൂരിലേക്ക്  വിമാന സർവീസ്  ആരംഭിക്കുന്നതോടെ ദമ്മാമിലെ കണ്ണൂരുകാർ  ഏറെ സന്തോഷത്തിലാണ്