” ജനസേവ പുരസ്‌കാരം ” ചിരന്തന പ്രസിഡന്റ്‌ പുന്നക്കൻ മുഹമ്മദലിക്ക്

7

കെ. എം. സിസി ഷാർജ കമ്മിറ്റി ഏർപ്പെടുത്തിയ ” ജനസേവ അവാർഡ് ” ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലിക്ക്.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി ദുബായിൽ സാമൂഹിക സാംസ്ക്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന പുന്നക്കൻ മുഹമ്മദലി കണ്ണൂർ ജില്ല സ്വദേശിയാണ്.ചിരന്തന സാംസ്‌കാരിക പ്രസ്ഥാനത്തെ നയിക്കുന്നത് ഇദ്ദേഹമാണ്. കോൺഗ്രസ് പോഷകസംഘടനയുടെ യു എ ഇ യിലെ പ്രമുഖ നേതാവുകൂടിയാണ് പുന്നക്കൻ മുഹമ്മദലി. ഈ ജനസേവ പുരസ്ക്കാരമടക്കം നിരവധി അംഗീകാരങ്ങൾ പുന്നക്കൻ മുഹമ്മദലിയെ തേടി വന്നിട്ടുണ്ട്.