പൗരത്വ നിയമഭേദഗതിക്കെതിരെ വീണ്ടും കുവൈത്ത് പാർലമെന്റിലെ എം പി മാർ രംഗത്ത്

12

കുവൈത്ത് സിറ്റി : ഇന്ത്യയിലെ പൗരത്വ നിയമഭേദഗതിക്കെതിരെ വീണ്ടും കുവൈത്ത് പാർലമെന്റിലെ എം പി മാർ രംഗത്ത്.ഇന്ത്യയിലെയും ചൈനീസ് “ഉയ്ഗർ മുസ്ലിംഗളേയും സഹായിക്കുന്നതിനായുള്ള ശക്തമായ ഇടപെടൽ നടത്തണമെന്നാവശ്യവുമായാണ് എം പി മാരുടെ സംയുക്ത പ്രസ്താവന.
കുവൈത്ത് സർക്കാരിനോടും പാർലമെന്റിനോടും വിഷയത്തിൽ നയതന്ത്ര തലത്തിലുള്ള ഇടപെടൽ ആവശ്യപ്പെട്ട് കൊണ്ട് കുവൈത്ത് പാർലമന്റ് അംഗം അബ്ദുല്ല അൽ കന്തറിയും ഇന്ന് പ്രസ്ഥാവന പുറപ്പെടുവിച്ചിട്ടുണ്ട് . കഴിഞ്ഞ ദിവസം ദേശീയ അസംബ്ലിയിലെ 27 ഓളം അംഗങ്ങൾ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ താനും ഒപ്പുവെച്ചതായി അദ്ദേഹവും അറിയിച്ചു.
‘ഇസ്ലാമിക ലോകവുമായി വ്യാപകമായ വാണിജ്യ ,സാമ്പത്തിക ബന്ധമുള്ള ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിൽ മുസ്ലിംകൾ നേരിടുന്ന വിവേചനത്തിനു നേരെ അറബ് ഇസ്ലാമിക സമൂഹം പാലിക്കുന്ന മൗനം തന്നെ അത്ഭുതപ്പെടുത്തുന്നതായും അദ്ധേഹം പറഞ്ഞു.ഈ രാജ്യങ്ങളിലെ പീഢിപ്പിക്കപ്പെടുന്ന ന്യൂനപക്ഷമായ മുസ്ലിം സമൂഹത്തിനു പിന്തുണ സമാഹരിക്കുന്നതിനു ആവശ്യമായ വിപുലമായ അന്താരാഷ്ട്ര ബന്ധങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അദ്ധേഹം കുവൈത്ത് സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ചൈനയിലേയും തങ്ങളുടെ മുസ്ലിം സഹോദരങ്ങൾക്കെതിരായ അനീതിയും പീഡനവും പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പാർലമെന്റിന്റ് അംഗങ്ങളുടെ സംയുക്ത പ്രസ്ഥാവന വിഷയത്തിൽ കുവൈത്ത് ജനതയുടെ അസംതൃപ്തി പ്രതിഫലിപ്പിക്കുന്നതാണെന്നും കന്തറി പറഞ്ഞു.