മയക്കുമരുന്ന് കടത്താൻ ശ്രമം : കുവൈറ്റിൽ യുവാവ് പിടിയിൽ

കുവൈത്ത് സിറ്റി :
കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സ്വദേശി യുവാവിനെ പോലീസ് പിടികൂടി. നുവൈസീബ് ബോർഡറിലൂടെയാണ് ഇയാൾ ഹാഷിഷ് അടക്കമുള്ള മയക്ക്മരുന്ന് ശേഖരം കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ചത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യാനായി മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറി.