യുഎഇയിൽ ഈ വർഷത്തെ ഏറ്റവും നീളം കൂടിയ രാത്രി നാളെ

12

ഔദ്യോഗികമായി യുഎഇയിൽ ശൈത്യ കാലം ആരംഭിക്കുന്നത് ഡിസംബർ 22 ഞായറാഴ്ച രാവിലെ മുതൽ ആയിരിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വിദഗ്ധർ പറയുന്നു.22ന് ഞായറാഴ്ച രാവിലെ 8 19നാണ് അങ്ങനെയൊരു ശൈത്യ കാലത്തിൻറെ ആരംഭം കുറിക്കുക. മാത്രമല്ല 2019ലെ ഏറ്റവും ദൈർഘ്യമേറിയ രാത്രിക്കും ഡിസംബർ 22 സാക്ഷ്യം വഹിക്കുകയാണ്. യുഎഇടെ പർവത പ്രദേശങ്ങളിൽ 5ഡിഗ്രി സെൽഷ്യസ് വരെയായി താപനില കുറയാനുള്ള സാധ്യതയും ഇത് സംബന്ധിച്ച പ്രവചനത്തിൽ പറയുന്നു. ഇനി മുതൽ പകലിനു നീളം കൂടുകയും രാത്രിയുടെ ദൈർഗ്യം കുറയും. അതുകൊണ്ട് ഏറ്റവും നീളംകൂടിയ രാത്രിയെ സ്വീകരിക്കാൻ വേണ്ടി ഞായറാഴ്ച എല്ലാവരും ഒരുങ്ങിയിരിക്കുകയാണ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.