മലയാളി വിദ്യാർഥിനി ഉമ്മുൽഖുവൈനിൽ കെട്ടിടത്തിൽനിന്നു വീണ് മരിച്ചു

ഉമ്മുൽഖുവൈനിൽ മലയാളി വിദ്യാർഥിനി കെട്ടിടത്തിൽനിന്നു വീണ് മരിച്ചു. കണ്ണൂർ സിറ്റി സ്വദേശികളായ ഫിറോസിന്റെയും ഷർമിനാസിന്റെയും മകളും ഉമ്മുൽഖുവൈൻ ഇംഗ്ലീഷ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയുമായ മെഹക് ഫിറോസ്(15)ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം.

Ad
ഉമ്മുൽഖുവൈൻ കിങ് ഫൈസൽ സ്ട്രീറ്റിലെ നാഷണൽ ബാങ്ക് ഓഫ് ഉമ്മുൽഖുവൈന് സമീപമുള്ള എൻ.ബി.24 ജിം എന്ന ആറുനില കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്നാണ് മെഹക് വീണത്. ഇതേ കെട്ടിടത്തിലാണ് മെഹക്കും കുടുംബവും താമസിക്കുന്നത്. സംഭവമറിഞ്ഞയുടൻ മെഹക്കിന്റെ മാതാവ് ഷർമിനാസ് അബോധാവസ്ഥയിലായി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മെഹക്കിന്റെ പിതാവ് ഫിറോസ് നിലവിൽ നാട്ടിലാണുള്ളത്. മെഹക്കിന് രണ്ട് സഹോദരങ്ങളാണുള്ളത്. മെഹക് പഠിക്കാൻ മിടുക്കിയായിരുന്നെന്ന് ഉമ്മുൽഖുവൈൻ ഇംഗ്ളീഷ് സ്കൂളിലെ അധ്യാപകർ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.