എറണാകുളം സ്വദേശി കുവൈറ്റിൽ മരിച്ചു

8

കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​തത്തെ തുടർന്ന് പ്രവാസിയായ യുവാവ് മരിച്ചു. എറണാകുളം സ്വദേശിയായ സ​നൂ​ഫ്(32) ആണ് മരിച്ചത്. ആ​ലു​വ ആ​ല​ങ്ങാ​ട് മാളികം​പീ​ടി​ക കൂ​ത്താ​ട്ടു​പ​റ​മ്പ​ത്ത്​ ഹ​നീ​ഫ-​റം​ല ദമ്പതികളു​ടെ മ​ക​നാണ് സ​നൂ​ഫ്.

കു​വൈ​ത്തി​ലെ മം​ഗ​ഫ് കെ.​ആ​ർ.​എ​ച്ച്​ ക്യാ​മ്പി​ൽ വച്ചായിരുന്നു​ മ​ര​ണം. യു.​എ​സ് ആ​ര്‍മി ആ​രി​ഫ്ജാ​ന്‍ ക്യാ​മ്പി​ല്‍ സ​പ്ലൈ ടെ​ക് ആ​യി ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു സ​നൂ​ഫ്. യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.