മസ്‌ക്കറ്റിൽ അനധികൃതമായി ജോലി ചെയ്തു വന്ന 43 പ്രവാസികൾ അറസ്റ്റിൽ

മസ്‌ക്കത്ത്  : അനധികൃതമായി ജോലി ചെയ്തുവരികയായിരുന്ന 43 പ്രവാസികളെ മാന്‍പവര്‍ മന്ത്രാലയം അധികൃതര്‍ അറസ്റ്റ് ചെയ്തു. മവാവീഹ് സെന്‍ട്രല്‍ ഫ്രൂട്സ് ആന്റ് വെജിറ്റബിള്‍സ് മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥര്‍ അനധികൃത തൊഴിലാളികളെ പിടികൂടിയത്. മസ്‍കത്ത് ഗവര്‍ണറേറ്റിലെ സംയുക്ത പരിശോധനാ സംഘം നടത്തിവരുന്ന ഇന്‍സ്‍പെക്ഷന്‍ കാമ്പയിനിന്റെ ഭാഗമായിരുന്നു പരിശോധനയെന്ന് മാന്‍പവര്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 43 പേരെയും അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.