യുഎഇയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ നന്തി നാസർ വിടവാങ്ങി

യുഎഇയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ നന്തി നാസർ (54)അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ നെഞ്ചു വേദനയെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം രാവിലെ എട്ടു മണിയോടെ മരിക്കുകയായിരുന്നു.

കോഴിക്കോട് കൊയിലാണ്ടി നന്തി ബസാർ സ്വദേശിയാണ്. നിരവധി സാമൂഹിക സംഘടനകളുടെ സാരഥിയാണ്.ആശുപത്രികളിൽ കഷ്ടപ്പെടുന്ന രോഗികൾക്ക് സഹായം എത്തിക്കുന്നതിനും യു എ ഇ യിൽ നിന്ന് മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതിനും മുന്നിട്ടു നിൽക്കാറുള്ള പൊതുപ്രവർത്തകൻ കൂടിയായിരുന്നു നന്തി നാസർ.