ഹൃദയാഘാതം: അടൂർ സ്വദേശി ദമ്മാമിൽ മരിച്ചു

6

റിയാദ്‍: സൗദി അറേബ്യയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ദമ്മാം അഖ്റബിയയില്‍ അല്‍റഹ്മാനി ഇലക്ട്രിക്കല്‍സിൽ ജീവനക്കാരനായ അടൂര്‍ പട്ടാഴി വടക്കേതലക്കല്‍ കുടുംബാംഗം ജെയിംസ് ജോര്‍ജ്ജ് (58) വ്യാഴാഴ്ച പുലർച്ച മരിച്ചത്. നെഞ്ചുവേദനയെ അഖ്റബിയ കി-ങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഉടന്‍  നാട്ടിലെത്തിക്കും. പരേതയായ ജോളിയാണ് ഭാര്യ. മക്കൾ: ജിജോ (സൗദി), ജിന്‍സി (എംടെക് വിദ്യാർഥി)