കൊട്ടാരക്കര സ്വദേശി റാസ് അൽ ഖൈമയിൽ നിര്യാതനായി

10

റാസ് അല്‍ ഖൈമ: ഹൃദയാഘാതത്തെ തുടര്‍ന്ന് റാസ് അൽ ഖൈമയിൽ മലയാളി നിര്യാതനായി. കൊട്ടാരക്കര കോട്ടപ്പുറം സ്വദേശി  ജലീല മൻസിലിൽ ഹുസൈൻ മുഹമ്മദ് മസ്താൻ കണ്ണ് (ബാബു ) (50) ആണ് മരിച്ചത്. റാക് ഹോസ്പിറ്റലിൽ വച്ചാണ് മരിച്ചത്. 27 വർഷമായി ജുൽഫാർ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സീനിയർ പ്രൊഡക്ഷൻ മാനേജരായി ജോലി ചെയ്യുകയായിരുന്നു ഹുസൈന്‍ മുഹമ്മദ്. ഭാര്യ ജിജി സുൽത്താന. മക്കൾ ഡോ. നസ്രീൻ സുൽത്താന, വാനിയ സുൽത്താന. ഖബറടക്കം നാളെ കോട്ടപ്പുറം ജുമാ മസ്ജിദില്‍ നടക്കും