തിരുവനന്തപുരം സ്വദേശി ഒമാനിൽ കുഴഞ്ഞു വീണ് മരിച്ചു

4

മസ്‍കത്ത്: ഒമാനില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം സ്വദേശി വിനോദ് ശ്രീധരനാണ് (44) മരിച്ചത്.  കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ഒമാനില്‍ ജോലി ചെയ്തുവരികയായിരുന്നു.

സ്ക്രീന്‍ പ്രിന്റ് ജോലികള്‍ സ്വന്തമായി ഏറ്റെടുത്ത് നടത്തിവരികയായിരുന്ന അദ്ദേഹം മത്ര ഒമാന്‍ ഹൗസിനടുത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം മസ്‍കത്ത് ഷെറാട്ടണ്‍ ഹോട്ടലിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു. പരിസരത്തുണ്ടായിരുന്നവര്‍ ഉടന്‍ ആംബുലന്‍സ് വിളിച്ചുവരുത്തി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസം മൃതദേഹം നാട്ടിലേക്ക് അയച്ചു.