യു.എ.ഇയിൽ 2020 ജനുവരി 1ന് പൊതു അവധി

ദുബായ്: ജനുവരി 1 പുതുവത്സരദിനം (ബുധനാഴ്ച) പൊതു അവധിയായി ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെൻറ് പ്രഖ്യാപിച്ചു. ഫെഡറൽ, ലോക്കൽ ഗവൺമെൻറ് ഏജൻസികൾക്കും സ്വകാര്യ മേഖലയ്ക്കും അവധി ബാധകമായിരിക്കും. ജനുവരി 2 (വ്യാഴാഴ്ച) പ്രവർത്തി ദിവസം പുനരാരംഭിക്കും. 2020 ൽ 15 പൊതു അവധികൾ യു.എ.ഇ. ൽ പട്ടിക പെടുത്തിയിട്ടുണ്ട്.