നോർക്ക വെൽഫെയർ ബോർഡ് അംഗം പി. എം. ജാബിറിന് ബഹ്‌റൈനിൽ സ്വീകരണം നൽകി

മനാമ: ബഹ്റൈൻ സന്ദർശനത്തിന് എത്തിയ നോർക്ക വെൽഫെയർ ബോർഡ് അംഗം പി. എം. ജബിറിന് ബഹ്റൈൻ കേരളീയ സമാജം സ്വീകരണം നൽകി. സമാജം ആക്റ്റിംഗ് പ്രെസിഡന്റ് ദേവദാസ് കുന്നത്ത് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മുൻ ജനറൽ സെക്രട്ടറി എം. പി. രഘു, ചാരിറ്റി – നോർക്ക ജനറൽ കൺവീനർ കെ.ടി. സലിം, നോർക്ക ഹെൽപ് ഡസ്ക്ക് കൺവീനർ രാജേഷ് ചേരാവള്ളി, പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ലോക കേരളാ സഭാംഗം സി.വി. നാരായണൻ, സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി, ചാരിറ്റി കമ്മിറ്റി, നോർക്ക ഹെൽപ് ഡസ്ക്ക് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ബഹ്റൈൻ കേരളീയ സമാജം നോർക്ക ഹെൽപ് ഡസ്ക്കിൽ നടക്കുന്ന പ്രവർത്തനങ്ങളും, ക്ഷേമനിധിയും മറ്റ് നോർക്ക പ്രവർത്തനങ്ങളും സംബന്ധിച്ചുള്ള വിഷയങ്ങളും പി.എം. ജാബിറുമായി ചർച്ച ചെയ്തു.