കായംകുളം സ്വദേശിയായ വയോധികന് ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റു

ആലപ്പുഴ: ട്രെയിനിൽ നിന്ന് വീണ് വയോധികന് ഗുരുതര പരിക്ക്. കായംകുളം പത്തിയൂർ സ്വദേശി ഗോപാലൻ നായർ (69) ക്കാണ് പരിക്കേറ്റത്. ഗുരുവായൂർ എറണാകുളം പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യവേ  പൂങ്കുന്നത്ത് വെച്ചാണ് അപകടമുണ്ടായത്.
തലയ്ക്ക് ഗുരുതര പരിക്കേറ്റ ഗോപാലന്‍ നായരെ  തൃശൂർ അശ്വിനി ആശൂപത്രിയിൽ പ്രവേശിപ്പിച്ചു