ഒമാൻ സന്ദർശിച്ച് വില്യം രാജകുമാരൻ

മസ്കത്ത്: ഒമാൻ സന്ദർശിക്കുന്ന കേംബ്രിജ് ഡ്യക്ക് വില്യം രാജകുമാരൻ പൈതൃക, സാംസ്കാരിക മന്ത്രി സയ്യിദ് ഹൈതം ബിൻ താരിഖ് അൽ സഈദുമായി കൂടിക്കാഴ്ച നടത്തി

ഒമാന്റെ പൈതൃക കേന്ദ്രങ്ങളിലെത്തിയും ജനങ്ങളുമായി നേരിട്ട് സംവദിച്ചുമായിരുന്നു ബുധനാഴ്ച വിവിധ പരിപാടികളിൽ വില്യം രാജകുമാരൻ പങ്കെടുത്തത്.

ബുധനാഴ്ച വൈകിട്ട് മുസന്ദം ഗവർണറേറ്റിലെ കസബിലാണ് ആദ്യം വില്യം രാജകുമാരൻ എത്തിയത്. ഇവിടെ നിന്നും മസ്കത്തിലെത്തി. ഫോറിൻ കോമൺ വെൽത്ത് ഓഫീസിന്റെ ആവശ്യപ്രകാരമാണ് വില്യം രാജകുമാരന്റെ ഒമാൻ സന്ദർശനം. കുവൈത്ത് സന്ദർശനം പൂർത്തിയാക്കിയാണ് ഒമാനിലെത്തിയത്