ഇനി റിയാദ് വിമാനത്താവളത്തിൽ എമിഗ്രേഷൻ നടപടികൾ സ്വയം പൂർത്തീകരിക്കാം

റിയാദ്: റിയാദ് വിമാനത്താവളത്തിൽ എമിഗ്രേഷൻ നടപടികൾ സ്വയം പൂർത്തിയാക്കാനുള്ള സംവിധാനങ്ങൾ ഉടൻ വരുന്നു. പുതിയ പദ്ധതിയുടെ ഉദ്ഘാടനം നാഷണൽ ഇൻഫർമേഷൻ കേന്ദ്രം ഡയറക്ടർ ഡോ. ഇസ്ലാം ബിൻ അബ്ദുല്ല അൽവഖീതും ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ ബിന് അബ്ദുൽ അസീസ് അൽ യഹ്‌യ യും ചേർന്ന് നിർവഹിച്ചു.

യാത്രക്കാർക്ക് ടിക്കറ്റ് പരിശോധനയ്ക്കുശേഷം എമിഗ്രേഷൻ വിഭാഗത്തിലെ സെൽഫ് സർവീസ് കൗണ്ടറുകളിൽ എത്തി ഫിംഗർ പ്രിന്റിന്‌ ശേഷം പാസ്പോർട്ട് റീഡ് ചെയ്യിക്കാം. നടപടികൾ പൂർത്തിയാകുമ്പോൾ ഒരു സ്ലിപ്പ് ലഭിക്കുന്നതാണ്. ഇതോടെ എമിഗ്രേഷനു വേണ്ടി നീണ്ട വരി നിൽക്കേണ്ടി വരുന്നില്ല. പുതിയ സർവീസുകളുടെ അന്തിമഘട്ടം പൂർത്തിയായതായാണ് റിപ്പോർട്ടുകൾ.