സൗദിയിൽ ഇനി മുതൽ ആതുര സേവനങ്ങൾക്കും പരിശോധനകൾക്കും ഇൻഷുറൻസ് കാർഡ് നൽകേണ്ടതില്ല

8

റിയാദ്: ആശുപത്രികളിലും ക്ലിനിക്കുകളും ഇനി മുതൽ ആതുര സേവനങ്ങൾക്കും പരിശോധനകൾക്കും ഇൻഷുറൻസ് കാർഡ് നൽകേണ്ടതില്ല. സ്വദേശികൾ ബതാഖയും വിദേശികൾ ഇഖാമയും നൽകിയാൽ മതിയാകും. തിരിച്ചറിയൽ കാർഡ് കാണിച്ചാൽ സേവനങ്ങൾ ലഭ്യമാകുമെന്ന് സി.സി.എച്.ഐ സെക്രട്ടറി ഡോ . ശബാബ് ബിൻ സഅദ് അൽഗാംദി അറിയിച്ചു. ഇൻഷുറൻസ് മേഖല ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇതുസംബന്ധിച്ച ബോധവത്കരണം നടക്കും.