സൗദിയിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ 5 പേർക്ക് വധശിക്ഷ

റിയാദ്: സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗിയെ കൊലപ്പെടുത്തിയ 5 പ്രതികൾക്ക് വധ ശിക്ഷയും പങ്കാളികളായ 3 പേർക്ക് 24 വർഷത്തെ ജയിൽ ശിക്ഷയും വിധിച്ചു. റോയൽ കോർട്ട് ഉപദേശകൻ സൗദി ഖഹ്താനി,മുൻ ഡെപ്യൂട്ടി ഇന്റലിജൻസ് മേധാവി അഹ്മദ് അൽ അസീരി എന്നിവരെ തെളിവുകളുടെ അസാന്നിദ്ധ്യത്തിൽ വിട്ടയച്ചു. വിധി പറയുമ്പോൾ കുടുംബാംഗങ്ങളും തുർക്കി എംബസി പ്രതിനിധികളും കോടതിയിലുണ്ടായിരുന്നു