സ്രോതസ്സ് വെളിപ്പെടുത്താത്ത പണം കള്ളപ്പണമായി പരിഗണിക്കുമെന്ന് മുന്നറിയിപ്പ്

റിയാദ്: സ്രോതസ്സ് വെളിപ്പെടുത്താത്ത പണം കള്ളപ്പണമായി പരിഗണിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ബിനാമി ബിസിനസ് വഴിയോ അനധികൃത മാർഗത്തിലോ ലഭിച്ച പണം കള്ളപ്പണത്തിൻറെ പരിധിയിൽ വരുമെന്ന് പ്രോസിക്യൂഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്തിൻറെ സാമ്പത്തിക സുസ്ഥിരതയ്ക്ക് കള്ളപ്പണം തടസ്സമാണെന്നും ഇതിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുമെ ന്നും അറിയിപ്പുണ്ട്.