സൗദി​യി​ല്‍ മ​ഞ്ഞ വി​ഭാ​ഗ​ത്തി​ലെ സ്ഥാ​പ​ന​ങ്ങ​ള്‍ സു​ര​ക്ഷി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റണം

5

റിയാദ് : സൗദി​യി​ല്‍ നി​താ​ഖാ​ത് വ്യ​വ​സ്ഥ​യി​ലെ പു​തി​യ മാ​റ്റ​ത്തി​​ന്റെ ഭാ​ഗ​മാ​യി ജ​നു​വ​രി 26ന് ​മു​മ്പ് മ​ഞ്ഞ വി​ഭാ​ഗ​ത്തി​ലെ സ്ഥാ​പ​ന​ങ്ങ​ള്‍ സു​ര​ക്ഷി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് തൊ​ഴി​ല്‍  മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍കി.  സ്വ​ദേ​ശി​ക​ള്‍ക്ക് കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍  സൃ​ഷ്​​ടി​ക്കു​ക​യാ​ണ് പു​തി​യ നീ​ക്ക​ത്തി​ലൂ​ടെ ല​ക്ഷ്യം വെ​ക്കു​ന്ന​ത്. ഒ​ന്നേ​കാ​ല്‍ ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ളെ ഇ​തു ബാ​ധി​ക്കു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്​.രാ​ജ്യ​ത്ത് 12,000ത്തോ​ളം സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 1,15,000ത്തോ​ളം വി​ദേ​ശി​ക​ളും 15,000ത്തോ​ളം  സ്വ​ദേ​ശി​ക​ളും മ​ഞ്ഞ വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. 12,500ഓ​ളം സ്ഥാപനങ്ങൾ  ചു​വ​പ്പ് വി​ഭാ​ഗ​ത്തി​ലും ഉണ്ട്​. അ​ടു​ത്ത ജ​നു​വ​രി 26 മു​ത​ല്‍ മ​ഞ്ഞ വി​ഭാ​ഗ​ത്തി​ലെ സ്ഥാ​പ​ന​ങ്ങ​ളെ ചു​വ​പ്പ് വി​ഭാ​ഗ​ത്തി​ൽ ല​യി​പ്പി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം  തൊ​ഴി​ല്‍ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു.  അ​തി​ന് മു​മ്പാ​യി മ​ഞ്ഞ വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട സ്ഥാ​പ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സ്വ​ദേ​ശി​ക​ളെ ജോ​ലി​ക്ക് നി​യ​മി​ച്ച് സു​ര​ക്ഷ സു​ര​ക്ഷി​ത വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് തൊ​ഴി​ല്‍ സാ​മൂ​ഹി​ക മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.എ​ന്നാ​ല്‍, നി​ശ്ചി​ത ശ​ത​മാ​നം സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്കാ​തെ ചു​വ​പ്പ് വി​ഭാ​ഗ​ത്തി​ല്‍ തു​ട​രു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടേ​ണ്ടി വ​രും. അ​തേ​സ​മ​യം ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് തൊ​ഴി​ലു​ട​മ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ​ത​ന്നെ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് സ്‌​പോ​ണ്‍സ​ര്‍ഷി​പ് മാ​റാ​വു​ന്ന​താ​ണ്.