ഇനി സൗദിയിൽ പച്ച ടാക്‌സികൾ

9

റിയാദ്: സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജുമായി സഹകരിച്ച് ട്രാൻസ്പോർട്ട് വകുപ്പ് പുതിയ പരിഷ്കാരം ഏർപ്പെടുത്തുന്നു. രാജ്യത്ത് എല്ലായിടത്തും ടാക്സികളുടെ നിറം പച്ചയായി ഏകീകരിക്കും. എല്ലാ ടാക്സികളും ജി പി എസ്സുമായി ബന്ധിപ്പിക്കും. ഓൺലൈൻ ആയി പണം അടയ്ക്കാനുള്ള സൗകര്യവും ഉണ്ടാകും. എല്ലാ പ്രവിശ്യകളിലും ടാക്സി ഡ്രൈവർമാർക്ക് ഗതാഗതവകുപ്പ് പരിശീലനം നൽകിവരുന്നു.