ഷവര്‍മ കഴിച്ച് 140ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ : മുഴുവന്‍ ജോലിക്കാരെയും കസ്റ്റഡിയിലെടുത്തു

സൗദിയില്‍ ഷവര്‍മ കഴിച്ച 140ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. അബഹ-മഹായില്‍ അസീറിലെ ബഹ്ര്‍ അബൂസകീനയിലെ റെസ്റ്റോറന്‍റില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഇതേ തുടര്‍ന്ന് റെസ്റ്റോറന്‍റിലെ മുഴുവന്‍ ജോലിക്കാരെയും സുരക്ഷാ വകുപ്പ് കസ്റ്റഡിയിലെടുത്തു. ആദ്യത്തെയാള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ് 12 മണിക്കൂറിന് ശേഷവും ഇതേ ലക്ഷണങ്ങളുമായി നിരവധി ആളുകള്‍ ബഹ്ര്‍ അബൂസകീന ഹെല്‍ത്ത് സെന്‍ററിലും മറ്റ് ആശുപത്രികളിലുമായി ചികിത്സ തേടി. ആരോഗ്യനില മെച്ചപ്പെട്ട ഏതാനും പേരെ ഡിസ്ചാര്‍ജ് ചെയ്തു.