കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥി ഖത്തറിൽ മരിച്ചു

ദോഹ: മലയാളി വിദ്യാര്‍ത്ഥി ഖത്തറില്‍ മരിച്ചു. അല്‍ ഷാഹിരി ഇലക്ട്രോണിക്സില്‍ സെയില്‍സ് മാനേജരായ കോഴിക്കോട് ചാലപ്പുറം സ്വദേശി അബ്‍ദുല്‍ റസാഖിന്റെയും ആയിഷാ സാബിറയുടെയും മകന്‍ മുഹമ്മദ് ജിസാനാണ് (15) മരിച്ചത്. ദോഹ എം.ഇ.എസ് ഇന്ത്യന്‍ സ്കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ഏതാനും ദിവസമായി ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ദോഹയില്‍ ഖബറടക്കും.