തോമസ് ചാണ്ടിയുടെ വിയോഗത്തിൽ ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സെക്രട്ടറി അനുശോചിച്ചു

ദുബായ്: മുൻമന്ത്രിയും കുട്ടനാട് എംഎൽഎയും, പ്രവാസി വ്യവസായിയുമായ തോമസ് ചാണ്ടിയുടെ വിയോഗത്തിൽ ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി അനുശോചിച്ചു.

പ്രവാസ ലോകത്ത് നിന്ന് കൊണ്ട് പൊതുപ്രവർത്തനവും, ജീവകാരുണ്യ പ്രവർത്തനവും നടത്തി കൊണ്ട് പ്രവാസികൾക്ക് തന്നെ അഭിമാനം ഉണ്ടാക്കുന്ന നിലയിൽ എത്തിയ വ്യക്തിത്വമാണ് അദ്ദേഹമെന്നും, പ്രവാസികൾക്കും അധികാരസ്ഥാനങ്ങളിൽ എത്താമെന്ന് തെളിയിച്ച നല്ല ഒരു പൊതു പ്രവർത്തനാണെന്നും, പ്രവാസികളെ നന്നായി അറിയുന്ന വൃക്തിയെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് അനുശോചന സന്ദേശത്തിൽ ഇൻക്കാസ് ജനറൽ സിക്രട്ടറി പറഞ്ഞു.