യുഎഇയിലെ 3 വ്യവസായ പ്രമുഖർ ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു

12

ദുബായ് : ജീവിതത്തിന്റെ പല അവസ്ഥകൾ മറികടന്നു അന്താരാഷ്ട്ര മേഖലകളിലേക്ക് പടവുകൾ ചവിട്ടിക്കയറിയ യുഎഇയിലെ 3 വ്യവസായ പ്രമുഖർ അവരുടെ ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു. ഇന്ന്‌ വൈകുന്നേരം 7 മണിക്ക് ദുബായ് കെഎംസിസി ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിലാണ് ഫൈസൽ കൊട്ടിക്കൊള്ളൻ, സജി ചെറിയാൻ, ജോയ് അറയ്ക്കൽ എന്നിവർ വിജയ പരാജയങ്ങളുടെ അനുഭവങ്ങൾ പങ്കു വെയ്ക്കുന്നത്.

പതിറ്റാണ്ടുകളായി യുഎഇയിൽ വ്യവസായ രംഗത്ത് ഏറെ ശ്രദ്ധേയനായ വ്യക്തിത്വമാണ് ഫൈസൽ കൊട്ടിക്കൊള്ളൻ. അദ്ദേത്തിന്റെ ഫൈസൽ ആൻഡ് ശബാന ഫൗണ്ടേഷൻ ആണ് കോഴിക്കോട് നടക്കാവ് ഗവണ്മെന്റ് സ്കൂളിനെ ഇന്ത്യയിലെ തന്നെ മികച്ച സ്കൂൾ എന്ന തലത്തിലേക്ക് ഉയർത്തിയത്.

സജി ചെറിയാൻ മലയാളികൾക്ക് അഭിമാനമായ വ്യവസായ പ്രമുഖനാണ്. ക്രിസ്തു മത വിശ്വാസിയായ അദ്ദേഹം യുഎഇയിൽ മുസ്ലിം മത വിശ്വാസികൾക്കായി പള്ളി നിർമിച്ചു നൽകിയതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെ യുഎഇ ഗവണ്മെന്റ് ടോളറൻസ് ഇയറിന്റെ ഭാഗമായി പയനിയർ അവാർഡ് നൽകി ആദരിച്ചു.


ജോയ് അറയ്ക്കൽ മലയാളികൾക്ക് കേട്ട് പരിചയമുള്ള പേരാണ്. ബിസിനസ് രംഗത്ത് സ്വന്തമായ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം വിവിധ മേഖലകളിൽ ശ്രദ്ധേയനാണ്.

ഇവരുടെ വിജയ പരാജയങ്ങളുടെ അനുഭവ യാഥാർത്ഥ്യങ്ങൾ പങ്കുവെയ്ക്കുന്ന യോഗമാണ് ഇന്ന്‌ നടക്കുന്നത്. കൃത്യം 7 മണിക്ക് തന്നെ പരിപാടി ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.