പിക്ക്അപ്പ് വാനും ട്രക്കും കൂട്ടിയിടിച്ച് യുഎഇയിൽ രണ്ട് പേർ മരിച്ചു.

8

അബുദാബി: യുഎഇയിൽ പിക്ക്അപ്പ് വാനും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയ്ക്ക് ശൈഖ് മുഹമ്മദ് ബിൻ സയീദ് റോഡിലാണ് അപകടമുണ്ടായത്.

ടയർ തകരാറിലായതിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ചാണ് പിക്ക്അപ്പ് വാൻ അപകടത്തിൽപ്പെട്ടത്.    അമിതവേഗതയിലെത്തിയ പിക്ക്അപ്പ് വാൻ ഡ്രൈവർ റോഡിൽ ട്രക്ക് നിർത്തിയിട്ടിരുന്നത് ശ്രദ്ധിച്ചിരുന്നില്ലെന്നും ദുബായ് ട്രാഫിക് പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു.

വാഹനത്തിൽ കുടങ്ങിക്കിടന്നവരെ പൊലീസും രക്ഷാപ്രവർത്തകരും ചേർന്നാണ് പുറത്തെത്തിച്ചത്. ഇതിൽ രണ്ടുപേർ അപകടസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. അപകടത്തിന് പിന്നാലെ ഡ്രൈവർമാർ സുരക്ഷിതത്വം പാലിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി