അണ്ടർ 14 ഫുട്ബോൾ ടൂർണമെന്‍റിൽ ദമ്മാം ഇന്ത്യൻ സ്കൂളിന് ജയം.

ദമ്മാം: ബെസ്റ്റ് ഗ്രൂപ്പ് ഓഫ് സ്കൂൾസിന്‍റെ ആഭിമുഖ്യത്തിൽ ദമ്മാമിൽ നടന്ന എട്ടാമത് അണ്ടർ 14 ഫുട്ബോൾ ടൂർണമെന്‍റിൽ ദമ്മാം ഇന്ത്യൻ സ്കൂളിന് ജയം.
ആതിഥേയരായ അൽ ഖൊസാമ ഇന്‍റർനാഷണൽ സ്കൂളിനെ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. മൂന്നു ദിവസം നീണ്ടുനിന്ന ടൂർണമെന്‍റിൽ എട്ടു സ്കൂളുകൾ പങ്കെടുത്തു. ജേതാക്കൾക്ക് ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്‍റ് ഡോ. അബ്ദുസ്സലാം ട്രോഫികൾ വിതരണം ചെയ്തു.