തലസ്ഥാനത്ത് യൂത്ത് ലീഗ് പ്രവർത്തകർ ജനറൽ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു

തിരുവനന്തപുരം :- പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനറൽ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. രാവിലെ എട്ട് മണിയോടെ സെക്രട്ടേറിയേറ്റിന് സമീപത്ത് നിന്നും പ്രകടനവുമായി എത്തിയ പ്രവർത്തകർ മുദ്രവാക്യം വിളിയുമായി ജി.പി.ഒക്ക് മുന്നിൽ ഉപരോധം ആരംഭിച്ചു. ഒൻപത് മണിയോടെയാണ് ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യാനെത്തിയത്. ഉദ്ഘാടനത്തിന് പിന്നാലെ പ്രവർത്തകർ ജീവനക്കാരെ തടയാൻ ശ്രമിച്ചതോടെ പോലീസുകാരുമായി വാക്ക് തർക്കവും ഉത്തും തള്ളുമുണ്ടായി. തുടർന്ന് കുത്തിയിരുന്നു മുദ്രവാക്യം വിളിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

പ്രതിഷേധം കണക്കിലെടുത്ത് വൻ പോലീസ് സന്നാഹം സ്ഥലത്ത് സ്ഥലത്ത് സമ്മേളിച്ചിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടത്ത്പക്ഷവുമായി യോജിച്ച സമരാകാമെന്ന നിലപാട് ലീഗിന് ഉള്ളതെന്നും, ഗവർണറിന് നിശിബ്ദമായിരിക്കുന്ന ഭരണഘടന സംരക്ഷണത്തിന്റെ സ്വഭാവത്തിലല്ല അദ്ദേഹം പെരുമാറുന്നതെന്നും മുസ്ലിംലീഗ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി പറഞ്ഞൂ.
മുസ്ലിം യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് കരമന അധ്യക്ഷത വഹിച്ചു
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് റഷീദ് , കണിയാപുരം ഹലീം , എസ് എൻ പുരം നിസാർ, പാച്ചല്ലൂർ നുജുമുദ്ദീൻ, വിഴിഞ്ഞം റസാക്ക്, ചാന്നാങ്കര എം പി കുഞ്ഞ്, കുളത്തൂർ കബീർ, വിഴിഞ്ഞം നൂറുദ്ധീൻ, ഷഹീർ ജീ അഹമ്മദ് എന്നിവർ പ്രസംഗിച്ചു

ഉപരോധ സമരത്തിന് ഷഹീർ ഖരീം ,ജസീം തലവിള ,റഹീം ബീമാപള്ളി ,ബി എം മുനീർ ഷാ, ഷെഫീഖ് വഴിമുക്ക് ,നൗഫൽ കുളപ്പട പാളയം ഹീറോസ് ,ഉസ്മാൻ വള്ളക്കടവ് , അൽ അമീൻ വള്ളക്കടവ്, യാസീൻ കല്ലാട്ടുമുക്ക് , ശരവണ ചന്ദ്രൻ, ഉസ്മാൻ കരമന, അൻസാർ, നജീബ് പാറശ്ശാല,സനോഫർ വിഴിഞ്ഞം, വിഴിഞ്ഞം ഹബീബ് മാഹീൻ , മുനീർ കുരുവിള മൻസൂർ ഗസ്സാലി ,അൻസർ പെരുമാതുറ, ഫസിൽ ഹഖ്, മുഹമ്മദ് ലൈയ്സൽ , ഷാൻ പാങ്ങോട്, നവാസ് മാടൻവിള, ഇഖ്ബാൽ എന്നിവർ നേതൃത്വം നൽകി ജില്ലാ ട്രഷറർ ഫൈസ് പുവച്ചൽ സ്വാഗതം പറഞ്ഞു, ജില്ലാ സെക്രട്ടറി ഷാൻ ബീമാപ്പള്ളി നന്ദിയും രേഖപ്പെടുത്തി.